Skip to main content

കരാർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാര്യണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

താൽപ്പര്യമുള്ളവർക്ക്‌ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2023 ജൂൺ 27ന് (ചൊവ്വ ) എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. അന്നേദിവസം രാവിലെ 9 മുതൽ 10 വരെയാണ് രജിസ്ട്രേഷൻ.

ആറുമാസ കാലയളവിലേക്കാണ് നിയമനം. എം.ബി.ബി.എസ് ആണ് യോഗ്യത. 45000 രൂപ  വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04842754000

date