Skip to main content
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം വഴി മാള ബിആർസിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആരോഗ്യ സുരക്ഷ ഒരുക്കി മാള ബി.ആർ.സി. ക്യാംപ്

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം വഴി മാള ബിആർസിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.

അംഗീകൃത പ്രീ പ്രൈമറി, എലിമെന്ററി മുതൽ ഹയർസെക്കൻഡറി വരെയുള്ള ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന 2023-24 വർഷത്തെ ക്യാംപ് ജൂൺ 21 മുതൽ 24 വരെ മാള ബി.ആർ.സി.യിൽ നടക്കും.

അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാള ബിആർസി ബിപിസി സെബി എ പെല്ലിശ്ശേരി പദ്ധതി വിശദീകരണം നടത്തി.

അന്നമനട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ.ഇക്ബാൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഒ സി രവി, ഗവ. യുപി സ്കൂൾ അന്നമനടയിലെ പ്രധാന അധ്യാപകൻ വി വി ശശി, ബിആർസി കോർഡിനേറ്റർ വിദ്യ മുകുന്ദൻ എന്നിവർ ആശംസകൾ നേർന്നു. മാള ബി ആർ സി ട്രെയിനർ ഏ ഡി ബൈജു സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ വി ജിജി നന്ദിയും പറഞ്ഞു.

date