Skip to main content

"യോഗയും ആരോഗ്യവും" സെമിനാറും യോഗ പരിശീലനവും നടത്തി

 

ജില്ലാ ആരോഗ്യ വകുപ്പും  ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കുമായി  യോഗ പരിശീലനവും സെമിനാറും നടത്തി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം ഉദ്‌ഘാടനം ചെയ്‌തു. ഭാരതീയ ചികിത്സാ വകുപ്പ്‌ ജില്ലാ മെഡിക്കൽ ഓഫീസർ ജെസ്സി പി.സി അധ്യക്ഷത വഹിച്ചു.

ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ വിഷയാവതരണം നടത്തി. തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രി നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ യമുന രാജേഷ് "യോഗയും ആരോഗ്യവും" എന്ന വിഷയത്തിൽ  സെമിനാർ അവതരിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഷാലിമ, ഐ എസ്‌ എം സീനിയർ സൂപ്രണ്ട് രജനി സി, ജെ ഡി റ്റി വെള്ളിമാടുകുന്ന് എൻ എസ്‌ എസ്‌ കോർഡിനേറ്റർ  ബിന്ദു, ഐ എസ്‌ എം സീനിയർ സൂപ്രണ്ട് വിനയൻ, വിദ്യാർത്ഥി പ്രതിനിധി ഫിദ എന്നിവർ സംസാരിച്ചു. സെമിനാറിന് ശേഷം കലക്ടറേറ്റ് പരിസരത്ത് യോഗ പരിശീലനവും നടത്തി.

date