Skip to main content

അറിയിപ്പുകൾ

ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, 2 മിനി അങ്കണവാടികളിലേക്കും 2022-23 സാമ്പത്തിക വർഷം പ്രീസ്കൂള്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി: ജൂലൈ ആറ്. കൂടുതൽ വിവരങ്ങൾക്ക് : 9188959864 

 

നിയമനം നടത്തുന്നു

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സി ഡബ്ല്യൂ ആർ ഡി എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : അംഗീകൃത സർവകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പി ജി ഡി സി എ)/തത്തുല്യം. വയസ്സ്  :  2023  ജനുവരി ഒന്നിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സി ഡബ്ല്യൂ ആർ ഡി എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജി ഒ ( ആർ ടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവ് പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27 നകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179 

 

ടെണ്ടർ ക്ഷണിച്ചു

2023-24 സാമ്പത്തിക വർഷത്തിൽ ഐ സി ഡി എസ് അർബൻ 3 കോഴിക്കോട് ഓഫീസിന് കീഴിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. അവസാന തിയ്യതി : ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് : 0495  2461197

date