Skip to main content

അറിയിപ്പുകൾ

ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

കോഴിക്കോട്  ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള എസി കാർ( ഡ്രൈവർ ഉൾപ്പെടെ) കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ ജൂൺ 30ന് മൂന്ന് മണിക്ക് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ് കോഴിക്കോട് എന്ന വിലാസത്തിൽ  സമർപ്പിക്കേണ്ടതാണ്. അന്നേദിവസം വൈകുന്നേരം 3.30 ന് ക്വട്ടേഷനുകൾ തുറക്കും .പ്രതിമാസം 1500 കി.മീ. ഓടുന്നതിനുള്ള നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷൻ ആണ് സമർപ്പിക്കേണ്ടത്. വാഹനം ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് വാടകക്ക്  എടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് :0495 2371907  

അറിയിപ്പ് 

കോഴിക്കോട് നഗരസഭയുടെ അംഗീകൃത മാസ്റ്റർപ്ലാൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും സംഘടനകളുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട്  04/05/2023 തീയതിയിലെ ഗസറ്റ്  വിജ്ഞാപന പ്രകാരം കരട് മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ചു. നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും (http://kozhikodecorporation.lsgkerala.gov.in/en/node/397)  കോഴിക്കോട് നഗരസഭ കാര്യാലയം, എൽ.എസ്.ജി.ഡി പ്ലാനിംഗ് ഓഫീസ് (നഗരാസൂത്രണ കാര്യാലയം) എന്നിവിടങ്ങളിലും മാസ്റ്റർപ്ലാൻ പരിശോധനയ്ക്ക് ലഭ്യമാണ്. ജൂലൈ 2 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന്  ടൗൺ പ്ലാനർ അറിയിച്ചു.  
 
 
കൂടിക്കാഴ്ച്ച നടത്തുന്നു

ഗവ.ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി എ സി/ റെഫ്രിജറേറ്റർ ടെക്നീഷ്യനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യത: സർക്കാർ അംഗീകൃത എൻസിവിടി/കെജിസിഇ പാസ്സായിരിക്കണം. റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ രണ്ട് വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രിഷ്യൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. മൂന്നു വർഷത്തെ പരിചയം അഭിലഷണീയം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 26 ന് 11 രാവിലെ മണിക്ക് മുമ്പായി ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04952365367

date