Skip to main content

ഭക്ഷ്യസുരക്ഷ: ജില്ലയില്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുതിന് അങ്കണവാടികള്‍, സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, മറ്റ് ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കണമെ് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീ. ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗത്തിലാണ് നിര്‍ദേശം. മഴക്കാല മുാെരുക്കത്തിന്റെ ഭാഗമായി ഹോ'ലുകള്‍, ബേക്കറികള്‍, ജ്യൂസ് സ്റ്റാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സംയുക്ത സ്‌ക്വാഡ് മില്‍ പരിശോധന നടത്തും. ത'ുകടകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധനകള്‍ തുടരും. ട്രോളിങ് നിരോധനം തുടരു സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കും.

2022 ഡിസംബര്‍ മുതല്‍ മെയ് മാസത്തിനിടെ പരിശോധിച്ച 2775 സ്ഥാപനങ്ങളില്‍ നിും ശേഖരിച്ച സാമ്പിളുകളില്‍ 38 എണ്ണം സുരക്ഷിതമല്ലാത്തതായും എ'െണ്ണം സബ് സ്റ്റാന്‍ന്റേഡ് ഗണത്തിലും 43 എണ്ണം മിസ്ബ്രാന്‍ഡഡ് വിഭാഗത്തില്‍ ഉള്‍പ്പെ'താണെും കണ്ടെത്തി. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം 34 അഡ്ജുഡിക്കേഷന്‍, 19 പ്രോസിക്യൂഷന്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഭക്ഷ്യസുരക്ഷ മൊബൈല്‍ ലാബില്‍ 940 സാമ്പിളുകള്‍ ശേഖരിച്ചു. ക്രമകേട് കണ്ടെത്തിയ 597 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കണമെ കര്‍ശന നിര്‍ദേശത്തോടെ റെക്ടിഫിക്കേഷന്‍ നോ'ീസും 12 സ്ഥാപനങ്ങള്‍ക്ക് ഇമ്പ്രൂവ്മെന്റ് നോ'ീസും ഗുരുതര ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോ'ീസും നല്‍കി. 147 ഭക്ഷ്യസംരംഭകരില്‍ നി് 864000 രൂപ പിഴ ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ എസ് അജി അറിയിച്ചു.

 

ഓപ്പറേഷന്‍ മത്സ്യ പ്രകാരം പഴകിയതും രാസപദാര്‍ഥം ചേര്‍ത്ത മത്സ്യം വില്‍ക്കുതായി ശ്രദ്ധയില്‍പ്പെ'തിനെ തുടര്‍് ജില്ലയിലെ മൊത്ത വില്പന കേന്ദ്രങ്ങള്‍, ഫിഷ് സ്റ്റാളുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് 462 പരിശോധനകള്‍ പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തി. പഴകിയതും മായം കലര്‍താണെ് കണ്ടെത്തിയ 243.5 കി.ഗ്രാം മത്സ്യം നശിപ്പിച്ചു.

ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് ജില്ലയിലെ 299 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ 19 സ്ഥാപനങ്ങള്‍ക്ക് നോ'ീസ് നല്‍കുകയും 30700 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. റൂക്കോ (റീ പര്‍പ്പസ് യൂസ്ഡ് കുക്കിംഗ് ഓയില്‍) പദ്ധതിപ്രകാരം ജില്ലയില്‍ 11678 കി.ഗ്രാം ഉപയോഗിച്ച എണ്ണ ശേഖരിച്ചി'ുണ്ട്.

കൊ'ാരക്കര ജവഹര്‍ നവോദയ സ്‌കൂളിനെ ഈറ്റ് റൈറ്റ് സ്‌കൂളായി പ്രഖ്യാപിച്ച് സര്‍'ിഫിക്കറ്റ് നല്‍കി. ത്രീ സ്റ്റാര്‍, ഫൈസ്റ്റാര്‍ ഹോ'ലുകളില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുതുമായി ബന്ധപ്പെ' റേറ്റിങ് നല്‍കുതിന് 242 സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്തി സ്റ്റാര്‍ റേറ്റിങ് നല്‍കി. ആരാധനാലയങ്ങളില്‍ ലഭിക്കു ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുതിന് രൂപീകരിച്ച ബോഗ് ('ിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) പദ്ധതിയുമായി ബന്ധപ്പെ'് വലിയ കൂനമ്പായിക്കുളം ക്ഷേത്രം, പ'ാളത്ത് ജുമാ മസ്ജിദ് എിവയെ തിരഞ്ഞെടുത്തതായും യോഗത്തില്‍ അധികൃതര്‍ അറിയിച്ചു.

2022-23 വര്‍ഷത്തില്‍ ഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കൊല്ലം ജില്ലയെ ഓം സ്ഥാനത്തിന് അര്‍ഹരാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരെയും അനുബന്ധ വകുപ്പിലെ ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. ചേമ്പറില്‍ ചേര്‍ യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date