Skip to main content

അസ്ഥിയിലെ ക്യാന്‍സര്‍ ; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ജില്ലാ ആശുപത്രിയിലെ വിദഗ്ധര്‍

അസ്ഥിയില്‍ ഉണ്ടാകു ക്യാന്‍സറിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് ജില്ലാ ആശുപത്രിയിലെ വിദഗ്ധര്‍. ക്യാന്‍സര്‍ ബാധിതനായ 45 വയസുള്ള വ്യക്തിയുടെ രോഗം ബാധിച്ച ഭാഗതതെ അസ്ഥി പൂര്‍ണമായി നീക്കം ചെയ്ത് പകരം ശരീരത്തിന്റെ മറ്റൊരു ഭാഗത്തെ അസ്ഥി മാറ്റി വെച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ ജില്ലയില്‍ ആദ്യമായാണ് അസ്ഥി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്. ജില്ലാ ആശുപത്രി അസ്ഥിരോഗ വിദഗ്ധന്‍ ഡോ. റോണിഷ് പി അജിത്തിന്റെ നേതൃത്വത്തില്‍ അനസ്തേഷ്യ വിഭാഗം ഡോ. ശ്രീജ ഹരിഹരന്‍, സ്റ്റാഫ് നേഴ്സുമാരായ ദീപ, തോഷിബ, ഷൈനി, നിസ്സി, ഇര്‍ഫാന, നഴ്സിംഗ് അസിസ്റ്റന്റ് ശ്രീകുമാര്‍ എിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കാളികളായത്.

date