Skip to main content

പെൻഷൻ ലഭിക്കുന്നവർ മസ്റ്ററിംഗ് നടത്തണം

കേരള ഈറ്റകാട്ടുവള്ളിതഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിക്കുന്ന, 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ജൂൺ 30 നകം ബയോമെട്രിക് മസ്റ്ററിംഗ് നടത്താൻ സമയം അനുവദിച്ചിട്ടുണ്ട്. മസ്റ്ററിംഗ് പരാജയപ്പെടുകയാണെങ്കിൽ അതിന്റെ രേഖയും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ജൂൺ 30 നകം അങ്കമാലിയിലുള്ള ക്ഷേമനിധി ഓഫീസിൽ എത്തിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. അല്ലാത്തപക്ഷം ജൂൺ 30 ന് ശേഷമുളള പെൻഷനുകൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7907099629, 0471-2479966, 0471-2309012.

പി.എൻ.എക്‌സ്. 2859/2023

date