Skip to main content

എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ

പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളജിലെ എല്ലാ പ്രോഗ്രാമുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിച്ചതായി ഡയറക്ടർ ഡോ. എം. അബ്ദുൾ റഹ്‌മാൻ അറിയിച്ചു. സിവിൽ എഞ്ചിനീയറിംഗ്ഇൻഫർമേഷൻ ടെക്‌നോളജിഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് എന്നീ പ്രോഗ്രാമുകൾക്കാണ് മൂന്നു വർഷത്തേക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താൻ ഉത്തരവാദിത്തമുള്ള കേന്ദ്ര സർക്കാർ സ്ഥാപനമാണ് എൻ.ബി.എ. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സപനങ്ങളുടെ അക്കാദമിക് മികവും സാങ്കേതിക സൗകര്യങ്ങളും നേരിട്ടു പരിശോധിച്ചിട്ടാണ് അക്രഡിറ്റേഷൻ നൽകുന്നത്.

 

പി.എൻ.എക്‌സ്. 2860/2023

date