Skip to main content

മാലിന്യം തള്ളൽ: 9 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ബുധനാഴ്ച (ജൂൺ 21) 9 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ എറണാകുളം ടൗൺ സൗത്ത്, ഹാർബർ, ഹിൽപാലസ്, കണ്ണമാലി, പാലാരിവട്ടം, തോപ്പുംപടി, ഉദയംപേരൂർ, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിലും റൂറൽ പോലീസ് പരിധിയിലെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

 പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് എറണാകുളം കൊച്ചി -20 ശങ്കര നിവാസിൽ രാധാകൃഷ്ണ(58)നെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഫോർട്ട് കൊച്ചി കാൽവാത്തി വെളിയംകോട് വീട്ടിൽ വി.എസ് നസീമി(42)നെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കിയതിന് കണ്ണമാലി സൗത്ത് ചെല്ലാനം തെക്കേവീട്ടിൽ ടി.ജെ ഷൈജു മോ(43)നെ പ്രതിയാക്കി ഹിൽപാലസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കണ്ണമാലി പള്ളിക്ക് സമീപം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് കണ്ണമാലി കുട്ടപ്പശ്ശേരി വീട്ടിൽ ജെയ്സി(43)യെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
 പാലാരിവട്ടം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ അഭിരാമിക്ക് മുൻവശം മാലിന്യം കൂട്ടിയിട്ടതിന് ഉടമയെ പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ-43-ജെ-3971 നമ്പർ സ്കൂട്ടറിൽ അറവു മാലിന്യങ്ങൾ കൊണ്ടുവന്ന് കൊച്ചി കായലിൽ നിക്ഷേപിച്ചതിന് പള്ളുരുത്തി പ്രവീൺ ഹൗസിലെ താമസക്കാരനായ ബഷീറി(40)നെ പ്രതിയാക്കി തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 സൗത്ത് പറവൂർ അതുല്യാ നഗർ റോഡിന് സമീപം പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു.  പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

 കാക്കനാട് ഇടച്ചിറ ഹീര സൈബർ വ്യൂ അപ്പാർട്ട്മെന്റിലെ മാലിന്യം തൊട്ടടുത്ത ചതുപ്പിലേക്ക് നിക്ഷേപിച്ചതിന് കുന്നത്തുനാട് പിണർമുണ്ട കളരിക്കമോൾ വീട്ടിൽ ഒമന(59)യെ പ്രതിയാക്കി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് റൂറൽ പോലീസ് പരിധിയിൽ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

date