Skip to main content

തേക്ക് തടികളുടെ ചില്ലറ വില്പന ജൂലൈ 6 ന്

 

വീട്ടൂർ സർക്കാർ തടി ഡിപ്പോയിൽ വീട്ടാവശ്യങ്ങൾക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വില്പന ജൂലൈ 6 രാവിലെ 10 മണി മുതൽ ആരംഭിക്കും. രണ്ട്, മൂന്ന്  എന്നീ ക്ലാസുകളിൽപെട്ട തടികളാണ് വില്പന നടത്തുന്നത്. ഒരാൾക്ക് അഞ്ച് ക്യൂ മീറ്റർ വരെ തടി ലഭിക്കും. സ്വന്തം വീടുപണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീടുപണിക്ക് ലഭിച്ച അനുമതിപത്രം, അംഗീകൃത പ്ലാൻ, പാൻ കാർഡ്, മേൽവിലാസം തെളിയിക്കുന്നതിനുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ രേഖകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 85476044O5, 85476 O4409, 8547604410.

date