Skip to main content

അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക-കാര്യവകുപ്പിന്റെ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യാ, ചുമർചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തിൽ ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്‌സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്‌പോണ്ടൻസ് കോഴ്‌സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്‌പോണ്ടൻസ് കോഴ്‌സിന് അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സിന് പ്രായപരിധിയില്ല. അപേക്ഷകൾ ജൂലൈ 10ന് മുമ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ: 689533 എന്ന വിലാസത്തിൽ അയക്കണം. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റിൽ കൂടി ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 0468 2319740, 9847053294, 9847053293, 9947739442.

date