Skip to main content

അധ്യാപക നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി, പി.ഡി ടീച്ചര്‍  തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2024 മാര്‍ച്ച് 31 വരെയാണ് നിയമനം നല്‍കുക. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ ജൂലൈ 5 നകം പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി  നിലമ്പൂര്‍, മലപ്പുറം പിന്‍ 679329 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 04931 220315.

date