Skip to main content

സ്റ്റുഡൻറ് കൗൺസിലർ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് 2023-24 വർഷത്തേയ്ക്ക് സ്റ്റുഡൻറ് കൗൺസിലർമാരെ താത്കാലികമായി നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, സ്റ്റുഡൻറ് കൗൺസലിങ് പരിശീലനം എന്നിവയാണ് യോഗ്യത. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 18000 രൂപ ഹോണറേറിയവും പരമാവധി 2000 രൂപ യാത്രാബത്തയും ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315.

date