Skip to main content

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പെരിന്തൽമണ്ണ (മങ്കട) സെന്ററിൽ 2023-24 അധ്യയന വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ എന്നിവയിലാണ് ഒരു വർഷത്തെ കോഴ്‌സ്.  പ്ലസ്ടു /തത്തുല്ല്യം മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫോറവും പ്രോസ്‌പെക്റ്റസും സ്ഥാപനത്തിൽ നിന്ന് നേരിട്ടും www.fcikerala.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ ജൂൺ 30നകം വൈകീട്ട് അഞ്ച് മണി വരെ മങ്കടയിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ ലഭിക്കണം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർഥികൾക്ക് സ്റ്റൈപന്റോടുകൂടി പഠനം സൗജന്യമാണ്. മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇ-ഗ്രാന്റ് സ്‌കോളർഷിപ്പ് വഴി നിയമാനുസൃത ഫീ ആനുകൂല്യങ്ങൾ ലഭിക്കും. ഫോൺ: 0493 3295733, 9645078880.

 

date