Post Category
അധിവർഷാനുകൂല്യം
കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ 60 വയസു പൂർത്തീകരിച്ച് 2014 മുതൽ 2017 വരെ അധിവർഷാനുകൂല്യത്തിന് അപേക്ഷിച്ചവരിൽ ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കൈപ്പറ്റ് രസീത് എന്നിവ ഇനിയും ഓഫീസിൽ ഹാജരാക്കാത്തവർ ജൂൺ 24നകം ഹാജരാക്കണം. ജോയിന്റ് അക്കൗണ്ട്, കോ- ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ട് എന്നിവ പാടില്ല. പേരിലോ അഡ്രസിലോ വ്യത്യാസമുള്ളവർ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ വാർഡ് അംഗത്തിന്റെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം.
മരണമടഞ്ഞ അംഗങ്ങളുടെ അവകാശികൾ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി, ബന്ധം തെളിയിക്കുന്നതിന് റേഷൻ കാർഡിന്റെ കോപ്പി/ സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2585604
date
- Log in to post comments