Skip to main content

വനിതാ കമ്മിഷൻ അദാലത്ത് സംഘടിപ്പിച്ചു

കോട്ടയം:  സംസ്ഥാന വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഇ.എം.എസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു. 65 പരാതികൾ പരിഗണിച്ചതിൽ 20 എണ്ണം പരിഹരിച്ചു. ആറു പരാതികളിൽ റിപ്പോർട്ട് തേടി. 39 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.കുടുംബപ്രശ്നം, ഗാർഹികപീഢനം, തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ എന്നീ കേസുകളാണ് കമ്മിഷന് മുന്നിലെത്തിയത്. അഡ്വ. ഷൈനി ഗോപി, അഡ്വ. സി.എ.ജോസ്, അഡ്വ. സി. കെ. സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.

date