Skip to main content
മേലുകാവ് ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച കുളത്തിൽക്കണ്ടം മൈലക്കൽ ഭാഗത്തെ പുതിയ പാലം.

കുളത്തിൽകണ്ടം പാലം പണി പൂർത്തീകരിച്ചു

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കുളത്തിൽക്കണ്ടം മൈലക്കൽ ഭാഗത്ത് പുതിയ പാലത്തിന്റെ പണി പൂർത്തീകരിച്ചു. ജോസ് കെ. മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ്  നിർമാണം പൂർത്തീകരിച്ചത്. എട്ടുമീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ളതാണു പാലം.
കുളത്തിങ്കൽ തോട് കടന്നാണ് അക്കരെയുള്ള വീടുകളിൽ വാഹനം എത്തിയിരുന്നത്്. എന്നാൽ മഴക്കാലം എത്തുമ്പോൾ തോട്ടിൽ വെള്ളം ഉയരുകയും വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. രോഗികൾ ഉൾപ്പെടെയുള്ളവരെ അടിയന്തര ഘട്ടങ്ങളിൽ തോടിനു കുറുകെയുള്ള ചെറിയ നടപ്പാലത്തിലൂടെ എടുത്തുകൊണ്ട് സഞ്ചരിക്കേണ്ട അവസ്ഥയ്ക്കാണ് ഇപ്പോൾ പരിഹാരമായത്.

 

 

date