Post Category
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ് തസ്തികയിൽ താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഒന്നാംക്ലാസ് ബിടെക് ബിരുദം.
താല്പര്യമുള്ളവർ ജൂൺ 26ന് രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോപകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04862 232246, 8547005084, 9744157188.
date
- Log in to post comments