Skip to main content
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 75 ആയുഷ് യോഗാ ക്ലബുകൾ പ്രവർത്തന സജ്ജമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ

ആരോഗ്യ സംരക്ഷണത്തിന് ആയുഷ് യോഗാ ക്ലബ്ബുകൾ സജ്ജം

ജില്ലയിൽ ഒന്നാംഘട്ടത്തിൽ 75 ക്ലബുകൾ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 75 ആയുഷ് യോഗാ ക്ലബുകൾ പ്രവർത്തന സജ്ജമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഒൻപതാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർദ്ധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതിന് 1000 യോഗാ ക്ലബ്ബുകൾ ആരംഭിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണിത്. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ് എന്നിവയിലൂടെയാണ് ഇത് നടപ്പിലാക്കിയത്. ആയുഷ് ഹെൽത് ആൻഡ് വെൽനെസ് സെന്ററുകളുള്ള സ്ഥലങ്ങളിലും മറ്റ് തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ പ്രദേശളിലുമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വകാര്യ ഡോക്ടർമാരുടെ പങ്കാളിത്തവുമായി യോഗാ ക്ലബിൽ ആയുർവേദ മെഡിക്കൽ അസോസിയേഷനും സഹകരിക്കുന്നുണ്ട്. എല്ലാ ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളിലും ഉടൻ തന്നെ വനിതാ യോഗാ ക്ലബുകളും തുടങ്ങും.

ഭാരതിയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പി. ആർ സലജകുമാരി അദ്ധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി മുഖതിഥിയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എം.എസ്. നൗഷാദ്, യോഗാ നാച്യുറോപ്പതി മെഡിക്കൽ ഓഫീസർമാരായ ഡോ: റെനി എം.കെ, ഡോ: ടിനു ജോർജ്ജ് , ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി, ഡോ: ഹനിനി എം രാജ് , ആയുഷ്ഗ്രാം മെഡിക്കൽ ഓഫീസർ ഡോ: നിമ്മി കെ.പി എന്നിവർ സംസാരിച്ചു.

സെന്റ് മേരീസ് കോളേജ് എൻ.സി.സി യൂണിറ്റിന്റെ സഹകരണത്തോടെയുള്ള യോഗാ പ്രദർശനവും വിവിധ യോഗാപരിശീലകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള നൃത്തയോഗാ, യോഗാഭ്യാസം, യോഗാ ഡാൻസ്, പോസ്റ്റർ പ്രദർശനം എന്നിവയുമുണ്ടായി.

date