Skip to main content
ഫോട്ടോ അടിക്കുറിപ്പ്- പന്തളം- പന്തളം ബൈപാസ് നിര്‍മാണപുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു

പന്തളം ബൈപാസ് നിര്‍മാണം :മുട്ടാര്‍ഭാഗത്ത് ഡിജിറ്റല്‍ റീസര്‍വേ നടത്തും: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

പന്തളം ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുട്ടാര്‍ഭാഗത്ത് ഡിജിറ്റല്‍ റീസര്‍വേ നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബൈപാസ് നിര്‍മാണപുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപാസ് കടന്ന് പോകുന്ന മുട്ടാര്‍ ഭാഗം ചതുപ്പും നീര്‍ച്ചാലും വയലും നിറഞ്ഞതാണ്. വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശം കൂടിയാണിത്. അതുകൊണ്ട് ഡിജിറ്റല്‍ റീസര്‍വേ നടത്തി വെള്ളപ്പൊക്കസാധ്യതയുള്ള 600 മീറ്റര്‍ പ്രദേശത്ത് ഫ്‌ളൈ ഓവറിന്റെ സാധ്യതകള്‍ പരിശോധിക്കണം. അതിനായി കിഫ്ബി, കൃഷി, കെഐപി, മൈനര്‍ ഇറിഗേഷന്‍ എന്നീ വകുപ്പുകളും മുനിസിപ്പാലിറ്റി, ഡിസൈന്‍ വിംഗ് എന്നിവയും സംയുക്തമായി ജൂണ്‍ 27 ന്  പരിശോധന നടത്തണം. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് കല്ലിട്ട ശേഷം ജൂണ്‍ 30 നകം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മുട്ടാര്‍ നീര്‍ച്ചാല്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സര്‍വേ ചെയ്യുന്നതിനുള്ള സംഘം ജൂണ്‍ 26ന് സ്ഥലം പരിശോധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, റീസര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി സിന്ധു, ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 2319/23)
 

date