Skip to main content
 വാഴൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഹരിത കർമ്മ സേന അംഗങ്ങൾ

ദേശീയപാതയിലെ മാലിന്യം നീക്കി

കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയോരത്തെ മുഴുവൻ മാലിന്യവും നീക്കം ചെയ്തു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന 'വൃത്തിയുള്ള വാഴൂർ രോഗമുക്ത നാട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ  രണ്ടാഴ്ച നീണ്ടു നിന്ന പ്രവർത്തനം കൊണ്ടാണു മാലിന്യ നീക്കം പൂർത്തീകരിച്ചത്. വാഴൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയുടെ പതിനേഴാം മൈൽ മുതൽ കൊടുങ്ങൂർ വരെയുള്ള ഭാഗമാണ് പഞ്ചായത്ത് വൃത്തിയാക്കിയത്. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിച്ചു
 

date