Skip to main content

മാലിന്യം തള്ളൽ: 10 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച (ജൂൺ 22) 10 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ കണ്ണമ്മാലി, തോപ്പുംപടി, ചേരാനല്ലൂർ, ഹാർബർ, എറണാകുളം ടൗൺ സൗത്ത്, ഇൻഫോപാർക്ക്, അമ്പലമേട് പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

 

 കുമ്പളങ്ങി കണ്ടക്കടവ് ജംഗ്ഷന് സമീപം വഴിയരികിൽ മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി അണ്ടിക്കടവ് കാളിപറമ്പിൽ വീട്ടിൽ ജോസഫ് പൊന്നൻ (55), തെക്കേ ചെല്ലാനം വിക്ടറി കോൺവെന്റിനു സമീപം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് ചേർത്തല അരൂർ കൊച്ചുവീട്ടിൽ കെ.ജി സെബാസ്റ്റ്യൻ (62) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 തോപ്പുംപടി മറീന മാളിനുള്ളിൽ പ്രവർത്തിക്കുന്ന സോൾട്ട് റസ്റ്റോറന്റിന് സമീപം മാലിന്യം കൂട്ടിയിട്ടതിന് ഉടമയെ പ്രതിയാക്കി തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 ചിറ്റൂർ കുട്ടിസാഹിബ് റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് നോർത്ത് പറവൂർ മഠത്തിപ്പറമ്പിൽ വീട്ടിൽ ഫെബിനെ(33) പ്രതിയാക്കി ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 കുണ്ടന്നൂർ ഐലൻന്റ് റോഡിൽ അലക്സാണ്ട്ര പറമ്പിത്തറ പാലത്തിനു സമീപം മാലിന്യം നിക്ഷേപിച്ചതിന് ഫോർട്ട് കൊച്ചി കണക്കഞ്ചേരി വീട്ടിൽ സാം ജോസഫി(36)നെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 പനമ്പിള്ളി നഗർ കോയിത്തറ റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് ഉദ്യോഗമണ്ഡൽ മേപ്പാല പുത്തൻപറമ്പിൽ വീട്ടിൽ പി.കെ ജോജി(55), ചിലവന്നൂർ ആർ.മാധവൻ നായർ റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് കുമ്പളം ലാവണ്യ ശിവവിലാസം വീട്ടിൽ രാധാകൃഷ്ണൻ (61) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ സിയാ ബേക്കറിക്ക് മുൻവശം മാലിന്യം നിക്ഷേപിച്ചതിന് കൊടക് അയ്യങ്കേരി ഐ. എം ഇബ്രാഹിം ബാദ്ഷാ (28), സീപോർട്ട് എയർപോർട്ട് റോഡിൽ അജുവാ ഫ്രഷ് പച്ചക്കറി കടയ്ക്ക് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കാക്കനാട് പറയൻമൂലയിൽ പി. എ ഇബ്രാഹിം ബാദുഷ (28) എന്നിവരെ പ്രതിയാക്കി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

 പുത്തൻകുരിശ് കരിമുകൾ മാർക്കറ്റിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കരിമുകൾ ഉതിനാപറമ്പിൽ ഒ. എം എബ്രഹാമി(66)നെ പ്രതിയാക്കി അമ്പലമേട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date