Post Category
നെല്ലിയാമ്പതി : ഇന്നോ നാളെയോ റോഡ് ഗതാഗതം സുഗമമാക്കാന്‍ ശ്രമം
നെല്ലിയാമ്പതി മലകളിലെ റോഡിലുണ്ടായിട്ടുളള തടസ്സങ്ങള്‍ നീക്കുന്നതിനായി റവന്യു, പി.ഡബ്ള്യൂ.ഡി, സി.ആര്.പി.എഫ് സംഘങ്ങള്‍ ഇപ്പോഴും ശ്രമം നടത്തി വരികയാണ്. ഇന്നു വൈകീട്ടോടെയൊ നാളെയോടെയോ റോഡ് ഗതാഗതം സുഗമമാക്കാന്‍ ശ്രമിക്കുന്നതായി കലക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസത്തേക്കുളള ഭക്ഷണം നെല്ലിയാമ്പതിയിലെ സപ്ലൈകോ ഡിപ്പോയിലും സ്ക്കൂളുകളിലും ശേഖരത്തിലുണ്ടെന്നും നെല്ലിയാമ്പതിയില്‍ നിലവില്‍ പട്ടിണിയില്ലായെന്നും അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ തലചുമടായി അവശ്യസാധനങ്ങളും ഭക്ഷണവും എത്തിക്കും.
date
- Log in to post comments