Skip to main content

മികവ് പുലർത്തുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ട് വരണം : പി. വി. ശ്രീനിജിൻ എം. എൽ. എ.

 പ്രായോഗിക തലത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും മികവ് കാണിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ പ്രത്യേക പരിശീലന കേന്ദ്രങ്ങൾക്ക് സാധിക്കണമെന്ന് അഡ്വ. പി. വി.ശ്രീനിജിൻ എം എൽ എ പറഞ്ഞു.
ജില്ലയിലെ പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ 2023 -24 അധ്യയന വർഷത്തെ  പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുക, അതിഥി തൊഴിലാളികളുടെ മക്കൾക്ക് തുടർവിദ്യാഭ്യാസം ഉറപ്പാക്കുക എന്നിവയാണ് പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ ലക്ഷ്യം. മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സർവേ നടത്തി അതിഥി തൊഴിലാളികളുടെ കുട്ടികളെ കണ്ടെത്തുന്നു. തുടർന്ന് അവരെ പ്രദേശത്തെ സ്കൂളുകളിൽ ചേർക്കുകയും ക്ലാസ്സ്‌ ഇല്ലാത്ത സമയങ്ങളിൽ പരിശീലന കേന്ദ്രങ്ങളിലെത്താൻ സൗകര്യമൊരുക്കുകയും ചെയ്യുന്നു. അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഭാഷയിലുള്ള തടസ്സം ഇല്ലാതാക്കി  നിത്യ ജീവിതത്തിൽ  പരിമിതികൾ മറികടക്കുന്നതിനും  പരിശീലന കേന്ദ്രങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുന്നു.

സമഗ്ര ശിക്ഷ കേരള (എസ്. എസ്. കെ.)യുടെ നേതൃത്വത്തിൽ 
മുടിക്കൽ ഗവ. ഹൈസ്ക്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിൽ പദ്ധതിക്കായി 58.14 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുടിയേറ്റ ജനസംഖ്യയുടെ പ്രധാന ക്ലസ്റ്ററുകളും കോളനികളുമുള്ള  ജില്ലയിൽ ഏഴ് ബി.ആർ.സി. കളിലായി  39 പ്രത്യേക പഠനകേന്ദ്രങ്ങളാണ് ഉള്ളത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനീതാ റഹിം അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസർ എം.ജോസഫ് വർഗ്ഗീസ് പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഷമീർ തുകലിൽ, വാഴക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഗോപാൽ ഡിയോ, വൈസ് പ്രസിഡൻ്റ് ഷജീന ഹൈദ്രോസ്, സമഗ്ര ശിക്ഷ കേരള ഡി.പി.ഒ. ആർ.ദീപാ ദേവി, ആലുവ ബി.ആർ. സി. ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ആർ. എസ്. സോണിയ, ജില്ലാ അർബൻ കോർഡിനേറ്റർ അശ്വതി രാജ്, മുടിക്കൽ സ്കൂൾ  പ്രിൻസിപ്പാൾ അബ്ദുൾ ഷുക്കൂർ, പി. ടി. എ. പ്രസിഡൻ്റ് സി.കെ.സഹദ്, എസ്. എം. സി. ചെയർമാൻ പി. എ.നിഷാദ്, ഹെഡ്മാസ്റ്റർ വി.എം.റഷീദ് , ബി. ആർ. സി. ട്രെയിനർ കെ.എൽ.ജ്യോതി , തസ്നീമ ജമാൽ, വിവിധ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date