Skip to main content

ദാക്ഷായണി വേലായുധൻ ജന്മദിനാഘോഷം: വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

 

ഭരണഘടന നിർമ്മാണസഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായിരുന്ന ദാക്ഷായണി വേലായുധന്റെ നൂറ്റിപതിനൊന്നാം ജന്മദിനാഘോഷം ജൂലൈ നാലിന് ജനകീയ പങ്കാളിത്തതോടെ വിപുലമായി ജില്ലയിൽ നടപ്പിലാക്കാൻ ജില്ലാ വികസന സമതിയോഗത്തിൽ തീരുമാനമായി.  പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

 ആഘോഷങ്ങളുടെ ഭാഗമായി  എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ  നടക്കും.  ശില്പശാലയും സാംസ്കാരിക സമ്മേളനവും അരങ്ങേറും. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ  വികസന സമിതി യോഗത്തിൽ നിർദേശം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

date