Skip to main content

കേരള സവാരി: സ്വകാര്യ ഡ്രൈവർമാർക്ക്‌ തൽസമയ രജിസ്ട്രേഷൻ

 

 സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ, ടാക്സി സംരംഭമായ കേരള സവാരിയുടെ പ്രവർത്തനം ജില്ലയിൽ ഉടൻ ആരംഭിക്കുന്നത്തിന്റെ ഭാഗമായി ഡ്രൈവർമാർക്ക് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
 ജില്ലയിൽ കേരളസവാരിയുടെ ഡ്രൈവർമാർക്കുള്ള തൽസമയ രജിസ്ട്രേഷൻ ക്യാമ്പ് ഈ മാസം 26ന് ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റി ഓട്ടോ സ്റ്റാൻഡിലും,27ന് കളമശ്ശേരി ബി.ടി.ആർ മന്ദിരം പ്രീമിയർ കവല (അപ്പോളോ) എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ സംഘടിപ്പിക്കുന്നു.രജിസ്ട്രേഷൻ ക്യാമ്പിൽ എല്ലാ ഓട്ടോ,ടാക്സി ഡ്രൈവർമാരും അവരുടെ ലൈസൻസ്, ആർ.സി ബുക്ക്‌ എന്നിവയുമായിവന്ന് രജിസ്ട്രേഷൻ നടത്താം.
 നിലവിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അഭിമുഖത്തിൽ തിരുവനന്തപുരം ജില്ലയിൽ കേരള സവാരിയുടെ സേവനം നടന്നുവരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 9072272208,9188519857

date