Skip to main content

''ഗുരുദക്ഷിണ "  മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

 

കൊച്ചി നിയോജക മണ്ഡലത്തിൽ നടപ്പാക്കി വരുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന "ഗുരുദക്ഷിണ" ഇന്ന് (26)വൈകിട്ട് ആറിന് തോപ്പുംപടി മറീന കൺവെൻഷൻ സെന്ററിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കൊച്ചി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്നതിനായാണ് ഗുരുദക്ഷിണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കൊച്ചി രൂപത സി.ഇ. ഒ ജനറൽ മാനേജർ റവ. ഫാ.ആന്റണി അഞ്ചുതൈക്കൽ, പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസ് മാനേജർ അബ്ദുൽ സിയാദ്, തോപ്പുംപടി ഒ. എൽ. സി.ജി എച്ച്എസ്എസ് മദർ സുപ്പീരിയർ റവ. സി.ജോസ്ഫിൻ ആനന്ദി സേവ്യർ, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് പ്രിൻസിപ്പൽ സ്മിത അലോഷ്യസ്, കേരള കോൺഗ്രസ്(എം )സംസ്ഥാന ജനറൽ സെക്രട്ടറി എം.എം ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ ആശംസകൾ നേരുന്നതാണ്.
ചടങ്ങിൽ അക്ഷരദീപം പദ്ധതിയിൽ സമ്മാനാർഹരായ വിവിധ സ്കൂളുകൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്യുമെന്ന് കെ.ജെ മാക്സി എം.എൽ.എ അറിയിച്ചു.

date