Skip to main content
 അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം  പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ നിർവഹിക്കുന്നു

അതിദരിദ്രർക്കു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

കോട്ടയം: പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ അതിദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ആറ് അതിദരിദ്രർക്കാണ് കാർഡ് വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് ജോസ്, സ്ഥിരം സമിതി അംഗങ്ങളായ സുശീല മോഹനൻ, കെ.ആർ. മോഹനൻ നായർ, ലിസമ്മ സണ്ണി, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ആർ. രഞ്ജിത്ത്, കെ.എൻ. അനുമോൾ, ബിന്ദു അജി, വിഷ്ണുരാജ്, ഉഷാകുമാരി, ഷാന്റി തോമസ്, ഓൾവിൻ തോമസ്, ബിന്ദു അശോകൻ, വി.ഇ.ഒ: പി. ആർ. അനിൽകുമാർ, സി. ഡി. എസ്. ചെയർപേഴ്സൺ ജസ്സി അഗസ്റ്റിൻ  എന്നിവർ പങ്കെടുത്തു.

 

date