Skip to main content

ലൈഫ് താക്കോൽദാനവും ഭവന ഗുണഭോക്തൃ സംഗമവും

കോട്ടയം :  മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ  വീടുകളുടെ  താക്കോൽദാനം  നാളെ (ജൂൺ 26) രാവിലെ 11 ന്  ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോയ് കുഴിപ്പാല ഗുണഭോക്താകൾക്ക് താക്കോൽ കൈമാറും.

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 2021, 2022, 2023 വർഷങ്ങളിലായി 62 വീടുകൾക്ക് നിർമ്മാണാനുമതി നൽകിയതിൽ പൂർത്തിയായ 10 വീടുകൾക്കാണ് താക്കോൽ കൈമാറുന്നത്. പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന ഗുണഭോക്തൃ സംഗമവും  സംഘടിപ്പിക്കും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ബേബി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, മീനച്ചിൽ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ റ്റി. ബി. ബിജു, ഇന്ദു പ്രകാശ്, പുന്നൂസ് പോൾ, പഞ്ചായത്താംഗങ്ങളായ ബിജു ജേക്കബ്, പി.വി. വിഷ്ണു, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജയശ്രീ സന്തോഷ്, സാജോ പൂവത്താനി, ബിന്ദു ശശികുമാർ, ലിസി മാർട്ടിൻ, വി. ഇ.ഒ കെ. ആർ. രാജിമോൾ, സെക്രട്ടറി ബിജോ പി. ജോസഫ്, അഗ്രോ ഫ്രൂട്ട് പ്രോസസ്സിങ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. ജോസ് ടോം, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ലാലിച്ചൻ ജോർജ്, രാജൻ കൊല്ലംപറമ്പിൽ, ബിജു താഴത്തുകുന്നേൽ, ഇ.സി. ബിജു,  കെ. പി. സജീവ്, നിർവഹണ ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുക്കും

date