Skip to main content
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ  എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.

എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണം അവസാന ഘട്ടത്തിൽ

.
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണം അവസാന ഘട്ടത്തിൽ. പൊതുമരാമത്ത് വകുപ്പിന്റെ അതിഥി മന്ദിരത്തിനടത്തുള്ള പത്ത് സെന്റിലാണ് നിർമ്മാണം. റിബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി 44 ലക്ഷം രൂപ ചെലവിലാണ് 1250 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം പണിയുന്നത്. നിലവിൽ വില്ലേജ് ഓഫീസ്  പ്രവർത്തിക്കുന്നത് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നിർമാണം. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി സന്ദർശനം നടത്തി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, വി.ഐ. അജി, അനുശ്രീ സാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

 

date