Skip to main content

ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്‌തു 

 

കേരള ഷോപ്പ്‌സ്‌ ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കും, ഡിഗ്രി, പി ജി തലത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കും, കലാ-കായിക രംഗത്ത്‌ മികവ്‌ തെളിയിച്ചവര്‍ക്കും ക്യാഷ്‌ അവാര്‍ഡും സർട്ടിഫിക്കറ്റും വിതരണം ചെയ്‌തു. ടൗൺ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യബോധവും വിദ്യാർത്ഥികൾക്ക് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അവസരങ്ങളുടെ വിശാലമായ ലോകമാണ് നമുക്ക് മുൻപിൽ തുറക്കപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ മാതാപിതാക്കൾ വഴികാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. 

കെ.വി. പ്രമോദ്‌ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ലത പി സ്വാഗതവും ഷീബ കെ.കെ നന്ദിയും പറഞ്ഞു.

date