Skip to main content

യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാം

 

കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്ക്) പദ്ധതിയായ യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിന്റെ കോഴിക്കോട് നോർത്ത് സോൺ ഉദ്‌ഘാടനം ജൂൺ 26 ന് നടക്കും. ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉച്ചക്ക് 2 മണിക്ക് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം നിർവഹിക്കും.

വിദ്യാർഥികൾക്കിടയിൽ നിത്യജീവിത പ്രശ്നപരിഹാരത്തിനുള്ള ആശയരൂപീകരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാം (വൈ ഐ പി ). സ്കൂൾ, കോളേജ്, ഗവേഷണ തലത്തിലുള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക്  അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ ലഭിക്കും.

date