Skip to main content

ബോധവൽക്കരണ ക്ലാസും ജനകീയ സദസ്സും സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശ്ശൂർ ജില്ലാ യുവജന കേന്ദ്രം ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമല കോളേജിൽ ജനകീയ സദസും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗമായ കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിമല കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മേബിൾ അധ്യക്ഷതയായി. വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ കെ സതി വിഷയാവതരണം നടത്തി. ജില്ലാ വനിത കോ ഓർഡിനേറ്റർ സുകന്യ ബൈജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ കോ ഓർഡിനേറ്റർ വിപി ശരത് കുമാർ ആമുഖ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് പി ജോസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി ടി സബിത എന്നിവർ സംസാരിച്ചു.

date