Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ന്റെ നേതൃത്വത്തിൽ പൊങ്ങണംകാട് എലിംസ് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം തൃശൂർ ജില്ല പോലീസ് ചീഫ് അങ്കിത് അശോകൻ നിർവ്വഹിച്ചു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും അദ്ദേഹം വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. “മനുഷ്യന് പ്രാധാന്യം നൽകാം: ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം” എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനാചരണസന്ദേശം

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി. പി. ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഡി. എം. ഒ ഡോ സതീഷ് കെ.എൻ., ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജയന്തി. ടി.കെ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ എ ഡേവീസ്, മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഷിത എൻ ബേബി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ സോണിയ ജോണി പി, റജീന രാമകൃഷ്ണൻ, എലിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ജിനു കുര്യൻ എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾക്കായി കേന്ദ്ര പുകയില നിയന്ത്രണ നിയമം, ലഹരിയും ആരോഗ്യപ്രശ്നങ്ങളും എന്നീ വിഷയങ്ങളിൽ ജില്ലാ ടുബാക്കോ കൺട്രോൾ സെൽ നോഡൽ ഓഫീസർ പി.കെ രാജു, ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ സൈക്യാട്രിസ്റ്റ് ഡോ. ഫെബിന അബ്ദുൾ ഗഫൂർ എന്നിവർ ക്ലാസുകൾ നയിച്ചു. ശരവണൻ പാലക്കാടിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള മാജിക് ഷോയും അവതരിപ്പിച്ചു.

date