Skip to main content

കെൽട്രോണിൽ മാധ്യമ പഠനം

കെൽട്രോണിൽ ജേർണലിസം പിജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ഡാറ്റാ ജേർണലിസം, ആങ്കറിംഗ് എന്നിവയിലാണ് പരിശീലനം. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റിനും അവസരമുണ്ടാകും. ബിരുദം നേടിയവർക്കും അവസാനവർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജൂലൈ 10-നകം അപേക്ഷകൾ വഴുതക്കാട് കെൽട്രേൺ നോളജ് സെന്ററിൽ സമർപ്പിക്കണമെന്ന് സ്ഥാപനമേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9544958182

date