Skip to main content

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നഗരസഭ ചെയർപേഴ്‌സൺ ബുഷ്‌റ ഷബീർ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അധ്യക്ഷത വഹിച്ചു. ജില്ലാ നോഡൽ ഓഫീസർ ഡോ. മർവ്വ കുഞ്ഞീൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ പാറോളി റംല ടീച്ചർ, വാർഡ് കൗൺസിലർ എ.സനില, ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ പി.എം.മുഹമ്മദ് ഫസൽ, രാമദാസ്, കോട്ടയ്ക്കൽ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ. നഷീദ്, ഹെഡ്മാസ്റ്റര്‍ എം.വി രാജൻ, അൽമാസ് നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആർ. മുരുഗവേൽ, കോട്ടയ്ക്കൽ സാമൂഹിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു. ലഹരി ഉപയോഗവും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മനീഷ് ജെയിംസ് ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ച് ബോധവത്കരണ സന്ദേശ റാലിയും നടത്തി. 'മനുഷ്യന് പ്രാധാന്യം നൽകാം ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

date