Skip to main content

മഴക്കാല രോഗനിയന്ത്രണം: താത്കാലിക ജീവനക്കാരെ നിയമിക്കുന്നു

മഴക്കാലരോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു. പ്രതിദിനം 675/- രൂപ നിരക്കില്‍ പരമാവധി 90 ദിവസത്തേക്കാണ് നിയമനം.  ഉദ്യോഗാർത്ഥികൾ 8-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, നല്ല ശാരീരിക ക്ഷമതയും ഉള്ളവരായിരിക്കണം. 2023 ഏപ്രില്‍  ഒന്നിന് 40 വയസ്സ് കവിയരുത്. മുൻ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ബയോഡാറ്റ (മൊബൈൽ സഹിതം), വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ പകർപ്പുകൾ സഹിതം ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

date