Skip to main content

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. കൊച്ചിയിൽ വൈകീട്ട് ആറ് മുതൽ എട്ട് വരെയാണ് ക്ലാസ് സമയം. ഒരേസമയം ഓൺലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. തിരുവനന്തപുരത്ത് 10.30 മുതൽ 12.00 വരെയാണ് ക്ലാസ് സമയം. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധിയില്ല. മൊബൈൽ ജേർണലിസം, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. സർവീസിൽ നിന്ന് വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്,  കൊച്ചി 30, കേരള മീഡിയ അക്കാദമി സബ്സെന്റർ , ഐ സി ഐ സി ബാങ്കിന്റെ എതിർവശം, ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ  kmanewmedia@gmail.com   എന്ന ഇ-മെയിൽ ഐഡിയിലോ അയക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralamediaacademy.org  ഫോൺ: 0484 2422275, 2422068, 0471 2726275. അവസാന തീയതി ജൂലൈ ഒന്ന്.

date