Skip to main content

മഡ്ഫുട്ബോൾ മത്സരം ജൂലൈ രണ്ടിന്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ഈസ്റ്റ്ലേക് മലപ്പുറം നടത്തുന്ന മഡ്ഫുട്ബോൾ ടൂർണമെന്റ് ജൂലൈ രണ്ടിന്. മൺസൂൺ ടൂറിസം ആഘോഷത്തിന്റെ ഭാഗമായാണ് മഡ്ഫുട്ബോൾ മത്സരം നടത്തുന്നത്.   ടൂർണമെന്റിന്റെ ലോഗോ ഡി ടി പി സി സെക്രട്ടറി വിപിൻ ചന്ദ്രക്ക് നൽകി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി പ്രകാശനം ചെയ്തു. സാധാരണ ഫുട്ബോൾ മത്സരത്തിൽ നിന്നും വ്യത്യസ്തമായി ചളി നിറച്ച് പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് മഡ്ഫുട്ബോൾ അരങ്ങേറുക. ഒരു ടീമിൽ അഞ്ച് പേർ വീതമുണ്ടാവും. 15 മീറ്റർ വീതിയും 25 മീറ്റർ നീളവുമായിരിക്കും ഗ്രൗണ്ടിനുണ്ടാവുക. 24 ടീമുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരമുള്ളത്. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ബന്ധപ്പെടുക. 7592015847.

date