Skip to main content

ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ദിനാചരണം

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി ഗവ. ബോയ്സ് സ്‌കൂളിൽ പി ഉബൈദുള്ള എം എൽ എ നിർവഹിച്ചു. ലഹരി ഉപയോഗിക്കുന്ന തലമുറ പരിഷ്‌കൃത സമൂഹത്തിന് നാണക്കേടാണെന്ന് എം എൽ എ പറഞ്ഞു. ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷ നേടാൻ നമുക്ക് കഴിയണം. വരുംതലമുറയെ ലഹരിയിൽ നിന്നും രക്ഷപ്പെടുത്താൻ വിദ്യാർഥികൾ പ്രയത്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂൾ ആസാദ് സേന (ലഹരി വിരുദ്ധ കർമ സേന)യുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
ശ്രീശങ്കരാചാര്യ സർവകലാശാല തിരൂർ പ്രദേശിക പഠന കേന്ദ്രത്തിലെ സാമൂഹിക പ്രവർത്തന വിഭാഗം 'ആവാസി'ന്റെ നേതൃത്വത്തിൽ തെരുവ് നാടകം അരങ്ങേറി. ലഹരിയുടെ ചതിക്കുഴി ഓർമപ്പെടുത്തിയ തെരുവ് നാടകം ഏറെ ശ്രദ്ധേയമായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി കെ അബ്ദുൾ ഹക്കിം അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ഗാഥ എം ദാസ് ക്ലാസ് നയിച്ചു. കൗൺസിലർ സി സുരേഷ്, സ്‌കൂൾ പ്രിൻസിപ്പാൾ കൃഷ്ണദാസ്, എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി രാഗേഷ്, പി അബ്ദുൾ ബഷീർ, പി എം ഫസൽ, അൻവർ കൊന്നാല, ആർ കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

date