Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

'ഓണത്തിന് ഒരു മുറം പച്ചക്കറിപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റ് അങ്കണത്തിൽ നിർവഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ പരിപാടിയിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിഅഹമ്മദ് ദേവർകോവിൽആന്റണി രാജുഅഡ്വ. ജി ആർ അനിൽകെ എൻ ബാലഗോപാൽജെ ചിഞ്ചുറാണിഅഡ്വ. എം.ബി. രാജേഷ്കെ രാധാകൃഷ്ണൻപി. രാജീവ്സജി ചെറിയാൻവി എൻ വാസവൻവീണ ജോർജ്കൃഷി ഡയറക്ടർ അഞ്ജു കെ എസ്സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ആരതി എൽ ആർ,  കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾതൈകൾദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകും.

വിത്തിനങ്ങൾ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും. 100 ലക്ഷം പച്ചക്കറി തൈകളും പദ്ധതിയിലൂടെ കൃഷിക്കാർക്ക് വിതരണം ചെയ്യും.  ദീർഘകാല പച്ചക്കറി വിളകളുടെ (മുരിങ്ങകറിവേപ്പ്അഗത്തി ചീര) 2 ലക്ഷം തൈകളും 'ഓണത്തിന് ഒരു മുറം പച്ചക്കറിപദ്ധതിയുടെ ഭാഗമായി വിതരണം നടത്തുന്നു. വിവിധ ഇനങ്ങളടങ്ങിയ അത്യുല്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകളുടെ 20 ലക്ഷം പായ്ക്കറ്റുകളുംഅത്യുല്പാദന ശേഷിയുള്ള പച്ചക്കറി ഇനങ്ങളുടെ 116.66 ലക്ഷം തൈകളും വിതരണത്തിന് തയ്യാറാക്കി കഴിഞ്ഞു.

പി.എൻ.എക്‌സ്. 2930/2023

date