Skip to main content

ന്യൂനമർദ്ദം: വ്യാപക മഴയ്ക്ക് സാധ്യത

വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ വടക്കൻ ഛത്തിസ്ഗഢിന് മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും (ജൂൺ 27), വെള്ളി(ജൂൺ 30),  ശനി (ജൂലൈ 1) ദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, ഇന്ന് (ജൂൺ 27) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date