Skip to main content

ജില്ലാ പഞ്ചായത്ത് സംഘം വീവേഴ്‌സ് സർവീസ് സെൻറർ സന്ദർശിച്ചു

കൈത്തറി മേഖലയിലെ പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടുന്നതിനും കൈത്തറി മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ കണ്ണൂരിലെ വീവേഴ്‌സ് സർവീസ് സെൻറർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സന്ദർശിച്ചു. സെൻറർ ഡെപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രഹ്മണ്യൻ സ്വീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ, എ ഡി ഐ ഒ നിതിൻ കെ, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഹാൻഡും ടെക്‌നോളജി ടെക്‌നിക്കൽ സൂപ്രണ്ട് എം ശ്രീനാഥ്, ടെക്‌നിക്കൽ അസിസ്റ്റൻറ് ഹരിഹൻ്ര മാണിക്കോത്ത എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

date