Skip to main content

സ്റ്റാറ്റിസ്റ്റിക് ദിനാഘോഷം: തിങ്കളാഴ്ച്ച മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 17-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. ജൂലൈ മൂന്നിന് (തിങ്കളാഴ്ച) രാവിലെ 10.15 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്ലാനിംഗ് കമ്മീഷന്‍ അംഗവും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29നാണ് സ്റ്റാറ്റിസ്റ്റിക് ദിനമായി ആചരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സെമിനാറുകളും  സംഘടിപ്പിക്കും.

date