Skip to main content

ചെള്ളേത്താഴം പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍  ഉടന്‍ ആരംഭിക്കും: പി.വി ശ്രീനിജിന്‍ എം.എല്‍.എ

 

തിരുവാണിയൂര്‍ പഞ്ചായത്തിലെ ചെള്ളേത്താഴം പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു.  സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് നിത്യേന പാലത്തിലൂടെ യാത്ര ചെയ്യുന്നത്.  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നാല് പതിറ്റാണ്ടായി അപകടകരമായ അവസ്ഥയിലാണ് ചെള്ളേത്താഴം പാലം. നീറാംമുകള്‍ മേപ്പാടത്ത് പെരിയാര്‍ വാലി കനാലിന് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പി പുറത്തുകാണുന്ന സ്ഥിതിയിലായിരുന്നു. നീറാംമുഗള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സമീപത്തെ പള്ളിയിലേക്ക് പോകുന്നവരും യാത്ര ചെയ്യുന്നതിന് ചെള്ളേത്താഴം പാലത്തിനെയാണ് ആശ്രയിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ.അറിയിച്ചു.

date