Skip to main content

മാലിന്യം തള്ളല്‍: 3 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

 

ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസ് നടപടി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി തിങ്കളാഴ്ച  (ജൂലൈ 3) 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ചേരാനല്ലൂര്‍, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലും റൂറല്‍ പോലീസ് പരിധിയിലെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലുമാണ്  കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇടപ്പള്ളി കുന്നുംപുറം ഫ്‌ളൈ ഓവറിന് താഴെ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം എയിംസ് മുല്ലോത്ത് വീട്ടില്‍ എം.എ ജോര്‍ജി(44)നെ പ്രതിയാക്കി ചേരാനല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ചെല്ലാനം സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി പുളിയാമ്പിള്ളി വീട്ടില്‍ ആന്‍ഡ്രൂവി(42)നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറല്‍ പോലീസ് പരിധിയിലെ കുന്നത്തുനാട് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു.

date