Skip to main content
കാർഷിക സംസ്കാരം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

കാർഷിക സംസ്കാരം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കിയ ജൈവ വളം ഞാറ്റുവേല ചന്തയിലെ മുഖ്യ ആകർഷകമായി. പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ,ചെടികൾ തുടങ്ങിയവയുടെ വിപണനവും ഞാറ്റുവേല ചന്തയിൽ ഒരുക്കി.

ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രൻ അധ്യക്ഷനായി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത് മുഖ്യാതിഥിയായി .സ്ഥിരം സമിതി അധ്യക്ഷരായ കെ വി കബീർ, ഫിലോമിന ടീച്ചർ, മെമ്പർമാരായ നഷ്‌റ, സിന്ധു അശോകൻ , നസീർ മൂപ്പിൽ, സിഡിഎസ് ചെയർപേഴ്സൺ സുലൈഖ കാദർ,കൃഷി ഓഫീസർ വിജീഷ്,കൃഷി അസിസ്റ്റന്റ് രാധിക നന്ദ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date