Skip to main content

വനിതാ ശിശു വികസന വകുപ്പിൽ  വിവിധ തസ്തികകളിൽ കരാർ നിയമനത്തിന്  അപേക്ഷിക്കാം

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിന്റെ  മിഷൻ വത്സല്യ പദ്ധതിയുടെ ഭാഗമായി  ജില്ലാ സംരക്ഷണ യൂണിറ്റിന്റെ കീഴിൽ  നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈൻ യൂണിറ്റിലേക്ക്  ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കോ-ഓർഡിനേറ്റർ, കൗൺസിലർ,  ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, വേതനം യഥാക്രമം         ചുവടെ:
 
പ്രൊജക്ട് കോ-ഓർഡിനേറ്റർക്ക്  സോഷ്യൽ വർക്ക്, സോഷ്യോളജി, ചൈൽഡ് ഡെവലപ്‌മെന്റ്,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ലോ, സൈക്കോളജി, സൈകാട്രി തുടങ്ങിയവയിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഇവയിലുള്ള ബിരുദവും രണ്ടു വർഷത്തെ ഈ  ഫിൽഡിലുള്ള പരിശീലനവും.  28000 രൂപ ഹോണറേറിയം ലഭിക്കും.കമ്പ്യൂട്ടറിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം.കൗൺസിലർക്ക് യോഗ്യത: സൈക്കോളജി/ സോഷ്യൽ വർക്ക്/പബ്ലിക് ഹെൽത്ത് / കൗൺസിലിങ് ഏതെങ്കിലും ബിരുദം .കമ്പ്യൂട്ടറിൽ വൈദഗ്ധ്യം. 23000 രൂപ ഹോണറേറിയം ലഭിക്കും. ചൈൽഡ്  ഹെൽപ്പ് ലൈൻ സൂപ്പർവൈസർക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം. കമ്പ്യൂട്ടറിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം. 21000 
രൂപ ഹോണറേറിയം ലഭിക്കും കേസ് വർക്കർ പ്ലസ് ടു പാസും കമ്മ്യൂണിക്കേഷൻ സ്‌കിൽ വേണം.
 18000 രൂപ ഹോണറേറിയം ലഭിക്കും നാല് തസ്തികകൾക്കും പ്രായം 50 വയസ്. യോഗ്യരായവർ അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്,   യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 15  വൈകിട്ട് അഞ്ചിനകം ജില്ല ശിശുസംരക്ഷണ യൂണിറ്റ്, , ലത്തീൻപ്പള്ളി ബിൽഡിങ് കോംപ്ലക്സ്,കോൺവെന്റ് സ്വകയർ ആലപ്പുഴ 688001 എന്ന വിലാസത്തിൽ അപേക്ഷിക്കണം. യോഗ്യത സംബന്ധിച്ച  വിശദവിവരങ്ങൾ നോട്ടിഫിക്കേഷൻ നോക്കുക. ഫോൺ    :477 2241644.
 

date