Skip to main content

സ്വകാര്യ ഭൂമിയിൽ തടിയുത്പാദനം; വനം വകുപ്പിന്റെ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സ്വകാര്യ ഭൂമിയിൽ തടിയുത്പാദനം വർധിപ്പിക്കുന്നതിനും തടിയിനങ്ങളുടെ ലഭ്യതയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തുന്നത്.

50 മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതൽ 400 വരെ തൈകൾക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും 401 മുതൽ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും ധനസഹായം നൽകും.

കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും ആലപ്പുഴ കൊമ്മാടിയിലെ സാമൂഹ്യ വനവത്ക്കരണ ഓഫീസിലും വനം വകുപ്പിന്റെ വെബ്സൈറ്റിലും (www.forest.kerala.gov.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം സ്ഥലത്തിന്റെ കരം അടച്ച രസീത്, അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, സ്ഥലത്തിന്റെ കൈവശാവകാശ/ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സ്ഥലത്തേയ്ക്ക് എത്താനുള്ള വഴിയുടെ സ്‌കെച്ചും സഹിതം ജൂലൈ 31 നകം നൽകണം. ഫോൺ: 0477 - 2246034.

date